പോത്തൻകോട് വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടഞ്ഞ വീട്ടമ്മയ്ക്ക് നേരെ മര്‍ദനം

വളർത്തുനായയെ ഉപദ്രവിച്ചത് തടയുകയും ആക്രമണ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തില്‍ മൂന്നംഗ സംഘം വീട്ടമ്മയെ വീടുകയറി ആക്രമിച്ചെന്നു പരാതി.

Apr 14, 2024 - 16:10
 0  11
പോത്തൻകോട് വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടഞ്ഞ വീട്ടമ്മയ്ക്ക് നേരെ മര്‍ദനം

പോത്തൻകോട്: വളർത്തുനായയെ ഉപദ്രവിച്ചത് തടയുകയും ആക്രമണ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തില്‍ മൂന്നംഗ സംഘം വീട്ടമ്മയെ വീടുകയറി ആക്രമിച്ചെന്നു പരാതി.

കാട്ടായിക്കോണം ശാസ്തവട്ടം വാവറക്കോണം സെന്റ് തോമസ് സ്കൂളിനു സമീപം മിനിമോ (38) ളുടെ പരാതിയില്‍ അയല്‍വാസി കൂടിയായ ശ്രീകാന്ത്, സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവർക്കെതിരെ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തലേ ദിവസം ശ്രീകാന്ത് മിനിയുടെ വളർത്തുനായയെ ഉപദ്രവിക്കുകയും കത്തി കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുകയും മിനി പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതരായി അടുത്ത ദിവസം അസഭ്യം പറഞ്ഞുകൊണ്ട് വീട്ടിലെത്തിയ അക്രമി സംഘം മിനിയുടെ മുഖത്തിടിച്ചു പരുക്കേല്‍പ്പിക്കുകയും ഇനി പോലീസില്‍ പറഞ്ഞാല്‍ ബോംബെറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

What's Your Reaction?

like

dislike

love

funny

angry

sad

wow