ഇന്ത്യന്‍ ജനസംഖ്യ 144 കോടി, ചൈനയെ മറികടന്നു

ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്.

Apr 17, 2024 - 18:52
 0  16
ഇന്ത്യന്‍ ജനസംഖ്യ 144 കോടി, ചൈനയെ മറികടന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്.

ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow