വയനാട്ടില്‍ രാഹുല്‍ ജനങ്ങളുടെ നേതാവാണ്'; പ്രിയങ്ക ഗാന്ധി

സ്വന്തം മണ്ഡലമായ വാരാണസിയില്‍ സാധാരണക്കാരന്റെ വീട്ടില്‍ നരേന്ദ്രമോദി പോയിട്ടുണ്ടോയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണസിയിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ അവരുടെ എംപിയെ കാണാന്‍ കിട്ടാറില്ലെന്നും ഉദ്ഘാടങ്ങള്‍ ഉണ്ടാകുമ്ബോള്‍ മാത്രമാണ് മോദി മണ്ഡലത്തില്‍ എത്തുകയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Apr 25, 2024 - 10:29
 0  9
വയനാട്ടില്‍ രാഹുല്‍ ജനങ്ങളുടെ നേതാവാണ്'; പ്രിയങ്ക ഗാന്ധി

സ്വന്തം മണ്ഡലമായ വാരാണസിയില്‍ സാധാരണക്കാരന്റെ വീട്ടില്‍ നരേന്ദ്രമോദി പോയിട്ടുണ്ടോയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

വാരാണസിയിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ അവരുടെ എംപിയെ കാണാന്‍ കിട്ടാറില്ലെന്നും ഉദ്ഘാടങ്ങള്‍ ഉണ്ടാകുമ്ബോള്‍ മാത്രമാണ് മോദി മണ്ഡലത്തില്‍ എത്തുകയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

എന്നാല്‍ മോദിയെ പോലെയല്ല രാഹുല്‍ വയനാട്ടില്‍ എന്ത് പ്രശ്‌നമുണ്ടായാലും അവിടെ നേരിട്ടെത്തി ജനങ്ങളുടെ വീട്ടില്‍ ചെന്ന് പ്രശ്‌ന പരിഹാരം നടത്തുന്ന നേതാവാണ് രാഹുലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപി ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ സഹോദരന്‍ മുട്ടുകാല്‍ വേദന പോലും മറന്ന് രാജ്യത്തെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിയെ എതിര്‍ക്കുന്നതിനു പകരം കേരള മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കേരളം സാക്ഷരതയില്‍ മുന്നിലായിട്ടും തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്നപ്പോള്‍ തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുളളതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow