ശബരിമലയില്‍ നാണയം എണ്ണാന്‍ യന്ത്രം വാങ്ങും

ശബരിമലയില്‍ ഭക്‌തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിനും അരവണ ടിന്‍ ഉണ്ടാക്കുന്നതിനും ഉള്ള യന്ത്രങ്ങള്‍

Mar 4, 2024 - 06:29
 0  3
ശബരിമലയില്‍ നാണയം എണ്ണാന്‍ യന്ത്രം വാങ്ങും

ലുവ: ശബരിമലയില്‍ ഭക്‌തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിനും അരവണ ടിന്‍ ഉണ്ടാക്കുന്നതിനും ഉള്ള യന്ത്രങ്ങള്‍ സ്വന്തമായി വാങ്ങുന്നതിനു ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചതായി ബോര്‍ഡ്‌ മെമ്ബര്‍ ജി.സുന്ദരേശന്‍ പറഞ്ഞു.

ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഗോപുരം സമര്‍പ്പണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ഓരോ സീസണിലും നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി വലിയ ചെലവാണ്‌ ഉണ്ടാകുന്നത്‌. മറ്റു ജോലികള്‍ ചെയ്യേണ്ട ആറു ജീവനക്കാരെയാണ്‌ മാസങ്ങളോളം നിയോഗിക്കുന്നത്‌. കഴിഞ്ഞ സീസണില്‍മാത്രം 11.53 ലക്ഷം രൂപയുടെ നാണയമാണ്‌ ലഭിച്ചത്‌. അരവണ ടിന്നുകള്‍ക്കായി ഓരോ സീസണിലും കോടികളാണ്‌ ചെലഴിക്കുന്നത്‌. ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിന്റെ നേതൃത്വത്തില്‍ കോയമ്ബത്തൂരിലെത്തി വിദഗ്‌ധരുടെ സഹായത്തോടെ യന്ത്രങ്ങള്‍ കണ്ടിട്ടുണ്ട്‌. അടുത്ത ബോര്‍ഡ്‌ യോഗത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow