സ്റ്റാര്‍ലൈനര്‍ പേടകം തിരികെ വരുന്നു,സുനിത വില്യസ് ഇല്ലാതെ, തിയ്യതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നു.

Aug 31, 2024 - 00:00
 0  4
സ്റ്റാര്‍ലൈനര്‍ പേടകം തിരികെ വരുന്നു,സുനിത വില്യസ് ഇല്ലാതെ, തിയ്യതി പ്രഖ്യാപിച്ചു

റെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച്‌ വില്‍മറിനേയും വഹിച്ച്‌ പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാർലൈനർ.

മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോർച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം രണ്ട് മാസത്തോളം നീണ്ടു.

സെപ്റ്റംബർ ആറിന് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളോ കാലാവസ്ഥയോ കാരണം ഇതില്‍ മാറ്റം വന്നേക്കാം. തകരാറുള്ള പേടകത്തില്‍ തിരികെ വരുന്നത് ഭീഷണിയാവുമെന്നതിനാല്‍ സുനിത വില്യംസും, ബച്ച്‌ വില്‍മറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്. സഞ്ചാരികളെ ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ വരുന്ന സ്പേസ് എക്സ് ഡ്രാഗണ്‍ ക്രൂ പേടകത്തിലാണ് തിരിച്ചെത്തിക്കുക.

സെപ്റ്റംബർ ആറിന് ഇന്ത്യൻ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേർപെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്റ്സ് സ്പേസ് ഹാർബറില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം ഭൂമിയിലിറങ്ങും.

ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച സ്റ്റാർലൈനർ പേടകം ഒരു ദിവസത്തിന് ശേഷം വിജയകരമായി ബഹിരാകാശ നിലയത്തില്‍ എത്തി. ഈ യാത്രയ്ക്കിടെ ഹീലിയം ചോർച്ചയുണ്ടാവുകയുംം 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം പ്രവർത്തനരഹിതമാവുകയും ചെയ്തു. ഈ പ്രശ്നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടകത്തെ ഇത്രയും നാള്‍ ബഹിരാകാശ നിലയത്തില്‍ തന്നെ നിലനിർത്തിയത്. സഞ്ചാരികളെ ഈ പേടകത്തില്‍ തന്നെ തിരികെ എത്തിക്കാനുള്ള സാധ്യത പരിഗണിച്ചിരുന്നുവെങ്കിലും സുരക്ഷ മുൻനിർത്തി നാസ യാത്രികരെ മറ്റൊരു പേടകത്തില്‍ തിരികെ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow