അന്ത്യോദ്യ അന്ന യോജന കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി നീട്ടി

പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി പദ്ധതി നീട്ടി.

Feb 2, 2024 - 08:36
 0  4
അന്ത്യോദ്യ അന്ന യോജന കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി നീട്ടി

ന്യൂദല്‍ഹി: പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി പദ്ധതി നീട്ടി.

2026 മാര്‍ച്ച്‌ വരെ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിന്റെ തുടര്‍ച്ചയ്‌ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.29,610 കോടി രൂപയിലധികം അടങ്കലുള്ള പദ്ധതിയാണിത്.

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്ബടി ഒപ്പിടുന്നതിനും അംഗീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഈ ഉടമ്ബടി നിക്ഷേപകരുടെ, പ്രത്യേകിച്ച്‌ വന്‍കിട നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തും. ഇത് വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവിന് കാരണമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow