പിഞ്ചുമക്കളെ കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി

30-കാരിയായ യുവതി രണ്ടുപെണ്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ റാണിപേട്ടിലാണ് ദാരുണ സംഭവം.

Feb 29, 2024 - 12:38
 0  5
പിഞ്ചുമക്കളെ കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി

30-കാരിയായ യുവതി രണ്ടുപെണ്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ റാണിപേട്ടിലാണ് ദാരുണ സംഭവം.

വാലാജ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കുട്ടികളുമായി അന്ത്യോദയ എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ജെനിശ്രീ (5) ധർണിക(3) എന്നിവരാണ് കാെലപ്പെട്ടത്. വെണ്ണിലയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.

വിമുക്തഭടനായ അറിവഴകനാണ് ഇവരുടെ ഭർത്താവ്. 2017ലായിരുന്നു വിവാഹം. അറിവഴകന്റെ ആദ്യ ഭാര്യ വിജയലക്ഷ്മി വീട്ടിലെ നിത്യ സന്ദർശക ആയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഇവർ തമ്മില്‍ വഴക്കും പതിവായിരുന്നു.

ചെവ്വാഴ്ച ഇതുപോലെ വിജയലക്ഷ്മി വീട്ടിലെത്തിയതോട വെണ്ണില മക്കളെയും എടുത്ത് പുറത്തുപോയി. സ്കൂളിലാക്കാൻ പോകുന്നുവെന്നാണ് പറഞ്ഞത്. കുട്ടികളുമായി റെയില്‍വേ സ്റ്റേഷനിലെത്തി. തുടർന്ന് ഇരുവരെയും കൈയിലെടുത്തു. ചെന്നൈയിലേക്ക് വരികെയായിരുന്ന അന്ത്യോദയ എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow