ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു; പോളിംഗ് ഓഫീസറേയും ബൂത്ത് ലെവല്‍ ഓഫീസറേയും സസ്‌പെൻഡ് ചെയ്തു

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന പരാതിയില്‍ നടപടിയെടുത്ത്‌ ജില്ലാകളക്ടര്‍.

Apr 20, 2024 - 18:05
 0  6
ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു; പോളിംഗ് ഓഫീസറേയും ബൂത്ത് ലെവല്‍ ഓഫീസറേയും സസ്‌പെൻഡ് ചെയ്തു

ണ്ണൂര്‍: കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന പരാതിയില്‍ നടപടിയെടുത്ത്‌ ജില്ലാകളക്ടര്‍. പോളിംഗ് ഓഫീസറെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തു.

ഇതുസംബന്ധിച്ച്‌ നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്. വിശദമായ അന്വേഷണം സംഘടിപ്പിക്കാൻ അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ രാജ്, അസി. റിട്ടേണിങ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ വ്യക്തമാക്കി.

70-ാം ബൂത്തിലെ 1420-ാം നമ്ബർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്ബർ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം.

ആള്‍മാറാട്ടം ആരോപിച്ചാണ് എല്‍ഡിഎഫ് രംഗത്തുവന്നത്. യുഡിഎഫ് പ്രവര്‍ത്തകയുമായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്‌ട്രീയതാല്‍പ്പര്യം വെച്ച്‌ ആള്‍മാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചതാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരെ ഉപയോഗിച്ച്‌ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുത്സിത മാര്‍ഗ്ഗത്തിലൂടെ കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും എല്‍ഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

കല്ല്യാശ്ശേരിക്ക് പിന്നാലെയാണ് കണ്ണൂരിലും കള്ളവോട്ട് ആരോപണം വന്നിരിക്കുന്നത്. ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയെന്നായിരുന്നു ലഭിച്ച പരാതി. കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി കൊടുത്തത്. സംഭവം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow