ബ്രിക്സില്‍ അതിസമ്ബന്ന രാജ്യമായി യു.എ.ഇ

ബ്രിക്സ് അംഗങ്ങളില്‍ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യമായി യു.ഇ.എ.

Feb 4, 2024 - 09:39
 0  4
ബ്രിക്സില്‍ അതിസമ്ബന്ന രാജ്യമായി യു.എ.ഇ

ദുബൈ: ബ്രിക്സ് അംഗങ്ങളില്‍ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യമായി യു.ഇ.എ. 1,03,500 ഡോളർ (3,80,000 ദിർഹം) ആണ് യു.എ.ഇയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം.

ബ്രിക്സിലെ രണ്ടാമത്തെ സമ്ബന്ന രാജ്യമായ സൗദി അറേബ്യയേക്കാള്‍ രണ്ട് മടങ്ങ് അധികമാണ് യു.എ.ഇ ജനതയുടെ പ്രതിശീർഷ വരുമാനം.

സൗദി അറേബ്യയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം 54,000 ഡോളറാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശേഷം ചൈന (18,800 ഡോളർ), റഷ്യൻ ഫെഡറേഷൻ (16,000 ഡോളർ), ബ്രസീല്‍ (10,400 ഡോളർ), ഇന്ത്യ (6,800 ഡോളർ), ഇറാൻ (3,800 ഡോളർ), ഇത്യോപ്യ (12,00 ഡോളർ) എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ന്യൂവേള്‍ഡ് വെല്‍ത്തുമായി ചേർന്ന് ഹെൻലി ആൻഡ് പാർട്ണറാണ് ബ്രിക്സ് വെല്‍ത്ത് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

അടുത്ത പത്തുവർഷത്തിനുള്ളില്‍ യു.എ.ഇയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം 95 ശതമാനം വർധിക്കുമെന്ന സൂചനയാണ് നിലവിലെ വളർച്ച നിരക്ക് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം അടുത്ത വർഷത്തിനുള്ളില്‍ 110 ശതമാനവും സൗദി അറേബ്യയുടേത് 105 ശതമാനവും വർധിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകർഷകമായ നിയമ ചട്ടക്കൂടിനെ പിന്തുണച്ചും നിക്ഷേപക സൗഹൃദനയങ്ങള്‍ നടപ്പാക്കിയും സമ്ബദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ യു.എ.ഇ മികവ് പുലർത്തിയെന്ന് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്‍റെ സി.ഇ.ഒ ഡോ. ജുർഗ് സ്റ്റെഫെൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow