സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ടു കാണാതായി
പള്ളിത്തുറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ടു കാണാതായി.
തിരുവനന്തപുരം: പള്ളിത്തുറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ടു കാണാതായി.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. നാലു സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ടതോടെ മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെല്ബിൻ കടലിലകപ്പെട്ടു. വേലിയേറ്റ സമയം കൂടിയായതിനാല്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു.
പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ മേരി ലീജിയ ദമ്ബതികളുടെ മകനാണ് മെല്ബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.
What's Your Reaction?