നൈട്രജൻ നല്‍കി വധശിക്ഷ നടപ്പാക്കാൻ യു.എസ്

നൈട്രജൻ വാതകം ഉപയോഗിച്ച്‌ വധശിക്ഷ നടപ്പാക്കാനുള്ള അലബാമ സംസ്ഥാനത്തിന്റെ തീരുമാനത്തിന് യു.എസ് സുപ്രീംകോടതിയുടെ അനുമതി.

Jan 26, 2024 - 08:43
 0  6
നൈട്രജൻ നല്‍കി വധശിക്ഷ നടപ്പാക്കാൻ യു.എസ്

വാഷിംഗ്ടണ്‍ : നൈട്രജൻ വാതകം ഉപയോഗിച്ച്‌ വധശിക്ഷ നടപ്പാക്കാനുള്ള അലബാമ സംസ്ഥാനത്തിന്റെ തീരുമാനത്തിന് യു.എസ് സുപ്രീംകോടതിയുടെ അനുമതി.

കൊലക്കേസ് പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്ത് എന്ന 58കാരന്റെ വധശിക്ഷയാണ് നൈട്രജൻ നല്‍കി ഇന്ന് നടപ്പാക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നത്.

ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 5.30 വരെയാണ് വധശിക്ഷ നടപ്പാക്കാൻ അനുവദിച്ചിരിക്കുന്ന സമയം. സ്മിത്തിനെ പ്രത്യേക തരം മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കും. ഇതിലൂടെ ശരീരത്തിലെ ഓക്സിജൻ നഷ്ടമായി മരണത്തിന് കീഴടങ്ങും. നൈട്രജൻ നല്‍കിയുള്ള വധശിക്ഷയ്ക്കെതിരെ സ്മിത്ത് മുമ്ബ് നല്‍കിയ അപ്പീലുകള്‍ തള്ളിയിരുന്നു. അവസാന നിമിഷം നല്‍കിയ അപ്പീല്‍ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

അതേ സമയം, നൈട്രജൻ വാതക വധശിക്ഷ ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് കാട്ടി മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും പ്രതിഷേധവുമായി രംഗത്തുണ്ട്. നിലവില്‍, യു.എസില്‍ അലബാമ, മിസിസിപ്പി, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് നൈട്രജൻ വഴിയുള്ള വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.

എന്നാല്‍ ആദ്യമായാണ് ഈ രീതി പ്രയോഗിക്കാൻ ഒരുങ്ങുന്നത്. 2022 നവംബറില്‍ വിഷം കുത്തിവച്ച്‌ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും മാർഗ നിർദ്ദേശങ്ങള്‍ക്കനുസരിച്ച്‌ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഇതോടെയാണ് നൈട്രജൻ തിരഞ്ഞെടുക്കാൻ അധികൃതർ തീരുമാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow