ആടുജീവിതത്തിന് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇന്ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആടുജീവിതം സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍.

Mar 29, 2024 - 06:15
 0  16
ആടുജീവിതത്തിന് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇന്ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആടുജീവിതം സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍.

യുഎഇയില്‍ മാത്രമാണ് സിനിമയ്‌ക്ക് പ്രദർശനാനുമതി ഉള്ളത്.

സിനിമ വിവിധ ഇന്ത്യൻ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും മലയാളം പതിപ്പിന് മാത്രമാണ് യുഎഇയില്‍ പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. അതേസമയം, കേരളത്തില്‍ നിന്ന് മാത്രമായി ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് ആടുജീവിതം നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന് ഉറപ്പാണ്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. അമല പോളാണ് നായിക. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow