തിരുവനന്തപുരം സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകുന്ന ഗ്രാമീണ ടൂറിസം പദ്ധതികളുമായി ടൂറിസം, തദ്ദേശവകുപ്പുകൾ. ഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധാരണക്കാരുടെ വരുമാന വർധനയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികൾ. പ്രാദേശിക സർക്കാരുകളെ ടൂറിസത്തിന്റെ പ്രധാന ആതിഥേയരാക്കും. ഓരോ പ്രദേശത്തെയും വിനോദകേന്ദ്രങ്ങളുടെ വികസനം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കും. കാർഷികമേഖലയാകും പദ്ധതിയുടെ മുഖ്യ ആകർഷണം.
നാട്ടിലെത്തും കാരവാനുകൾ കാരവാൻ ടൂറിസം പദ്ധതി നാട്ടിടങ്ങളിൽ വ്യാപിപ്പിക്കും. സഞ്ചാരികൾക്ക് കാരവാൻ പാർക്കുകളിലൂടെ നാട്ടിൻപുറങ്ങളിലെ സൗന്ദര്യവും ആസ്വദിക്കാം. പരിശീലനം ലഭിച്ച ഗൈഡുമാരുടെ സേവനവുമുണ്ടാകും. പ്രാദേശിക വരുമാനത്തിന്റെ മുഖ്യസ്രോതസ്സായി ടൂറിസം വളർത്തും.
തെരുവുകളും ഒരുങ്ങും സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം തെരുവുകളും ഒരുക്കും. നാടിന്റെ പ്രത്യേകതകൾ, സംസ്കാരം, ഭക്ഷണം, കൃഷി, കലകൾ എന്നിവയെല്ലാം പരിചയപ്പെടുത്തുന്നതാണ് പദ്ധതി. ഓരോ തദ്ദേശസ്ഥാപനത്തിലും കുറഞ്ഞത് മൂന്നുവീതം കേന്ദ്രമുണ്ടാകും. പൊതു––സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും സ്ട്രീറ്റ് ടൂറിസം.
കേരളമാകെ ഒറ്റ സഞ്ചാര കേന്ദ്രമാക്കണം: മന്ത്രി ലോകടൂറിസം ഭൂപടത്തിൽ കേരളമാകെ ഒറ്റ സഞ്ചാര കേന്ദ്രമാക്കണമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. യോജിപ്പിലൂടെ തനതായ ടൂറിസം സംസ്കാരം വളർത്തിയെടുക്കണം. ഓരോ മനുഷ്യനെയും കണക്കിലെടുത്ത്, സഞ്ചാരികൾക്കും നാട്ടുകാർക്കും സഹായമാകുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യം. ലോകത്ത് ഈ നാടിനെ അഭിമാനത്തോടെ അവതരിപ്പിക്കാനാകുന്ന മാറ്റങ്ങൾക്കായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
കടപ്പാട്: ഉറവിട ലിങ്ക്
abhaya hiranmayi new post: എന്റെ ആൺസുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്! തികച്ചും വ്യക്തിപരമായ കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്! ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
© 2018 Malayalam News Times.