മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് പേര്‍ മരിച്ചു; 152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 38 പേര്‍ ആശുപത്രിയില്‍

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് പേർ മരിച്ചു.

Mar 1, 2024 - 06:59
 0  19
മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് പേര്‍ മരിച്ചു; 152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 38 പേര്‍ ആശുപത്രിയില്‍

ലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് പേർ മരിച്ചു. പോത്തുകല്ല, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരില്‍ 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ നിന്നും മൂന്നിലെയും വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow