പത്ത് ജില്ലകളില്‍ ബുധനാഴ്ച വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളില്‍ നേരിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ബുധനാഴ്ച വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.

Mar 17, 2024 - 13:25
 0  3
പത്ത് ജില്ലകളില്‍ ബുധനാഴ്ച വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളില്‍ നേരിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ബുധനാഴ്ച വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം ജില്ലകളില്‍ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ഉയരാം. കോട്ടയം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിങ്ങനെയാണ് മുന്നറിയിപ്പ്.

എന്നാല്‍ ഇന്ന് നാല് ജില്ലകളില്‍ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow