ഗാസയിലെ അവസ്ഥകൾ ഫോണിൽ തിരക്കി ഫ്രാൻസിസ് പാപ്പാ

ഫെബ്രുവരി ഏഴാം തീയതിയിലെ പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകൾക്കു മുൻപ് ഫ്രാൻസിസ് പാപ്പാ ജറുസലേമിലെ പാത്രിയർക്കീസ് കർദിനാൾ പിയർബത്തിസ്ത പിറ്റ്സബല്ലയെ ഫോണിൽ ബന്ധപ്പെട്ടു ഗാസയിലെ സ്ഥിതികൾ മനസിലാക്കി

Feb 7, 2024 - 20:02
 0  4
ഗാസയിലെ അവസ്ഥകൾ ഫോണിൽ തിരക്കി ഫ്രാൻസിസ് പാപ്പാ

ഫെബ്രുവരി ഏഴാം തീയതിയിലെ പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകൾക്കു മുൻപ് ഫ്രാൻസിസ് പാപ്പാ ജറുസലേമിലെ പാത്രിയർക്കീസ് കർദിനാൾ പിയർബത്തിസ്ത  പിറ്റ്സബല്ലയെ ഫോണിൽ ബന്ധപ്പെട്ടു ഗാസയിലെ സ്ഥിതികൾ മനസിലാക്കി. ഗാസയിൽ ദുരിതം  അനുഭവിക്കുന്ന ജനങ്ങൾക്കായുള്ള തന്റെ പ്രാർത്ഥനകൾ പാപ്പാ അറിയിച്ചു.

യുദ്ധക്കെടുതിയാൽ വലയുന്ന ജനതയെപ്പറ്റി വ്യക്തിപരമായ കത്തുകൾ  മുഖേനയും, ഫോൺ കോളുകൾ മുഖേനയും, നേരിട്ടും മനസിലാക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മാനുഷിക പരിഗണന ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതാണ് ഫെബ്രുവരി ഏഴാം തീയതി  കർദിനാൾ പിയർബത്തിസ്ത  പിറ്റ്സബല്ലയുമായി നടത്തിയ ഫോൺ സംഭാഷണം.ഔദ്യോഗികത ഒട്ടുമില്ലാത്ത സംഭാഷണത്തിൽ പ്രധാനമായും ചർച്ചചെയ്യപ്പെട്ടത്, ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലത്തിന്റെ സ്ഥിതികളെ പറ്റിയാണ്.

ധാരാളം അഭയാർത്ഥികൾക്ക് സഹായം നൽകുന്ന ഇടവകയിൽ, യുദ്ധത്തിന്റെ മൂർദ്ധന്യത ഉണ്ടാക്കുന്ന ക്ഷാമം, പരിശുദ്ധപിതാവ്  ചോദിച്ചുമനസിലാക്കി. തണുപ്പുകാലം കഠിനമായി തുടരുന്ന സാഹചര്യത്തിൽ ചൂടു നിലനിർത്തുന്നതിനാവശ്യമായ സാമഗ്രികളുടെ കുറവ് വിഷമകരമായ സാഹചര്യം ഉളവാക്കുന്നു. എല്ലാം നഷ്ടപെട്ട ആളുകൾ ആയതിനാൽ അവർക്കു വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒരുക്കുവാൻ, ഈ പരിമിതമായ സാഹചര്യങ്ങൾ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഇടവക വികാരിയായ ഗബ്രിയേൽ റോമനെല്ലിയുമായും,സഹ വികാരിയായ യൂസഫ് ആസാദുമായും, സിസ്റ്റേഴ്‌സുമായും അനുദിനം ഫ്രാൻസിസ് പാപ്പാ ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ അറിയുന്നുണ്ട്. യുദ്ധത്തിന്റെ തുടക്കം മുതൽ ജനതയ്‌ക്കൊപ്പം നിൽക്കുന്ന അവരെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow