പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഗ്യാനേഷ് കുമാറിനെയും സുഖ്ബിര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തു

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബിര്‍ സിങ് സന്ധുവിനെയും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തു.

Mar 14, 2024 - 20:36
 0  4
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഗ്യാനേഷ് കുമാറിനെയും സുഖ്ബിര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബിര്‍ സിങ് സന്ധുവിനെയും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്.

അതേ സമയം ചുരുക്കപ്പട്ടികയിലുള്ള പേരുകള്‍ തനിക്ക് മുന്‍കൂട്ടി ലഭ്യമാക്കിയില്ലെന്ന കാരണത്താല്‍ സമിതി അംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. പ്രധാനമന്ത്രിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയിലുണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow