ദേവസ്യ പി. സേവ്യർ (സിബിച്ചൻ) 63 നിര്യാതനായി

Mar 15, 2024 - 00:29
Mar 15, 2024 - 00:31
 0  10
ദേവസ്യ പി. സേവ്യർ (സിബിച്ചൻ) 63 നിര്യാതനായി

ന്യൂജേഴ്‌സി: ചാങ്ങാനാശ്ശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും മകൻ ദേവസ്യ പി. സേവ്യർ (സിബിച്ചൻ) 63 നിര്യാതനായി. ഭാര്യ ഫിലോമിന മുട്ടൂച്ചിറ കണിവേലിൽ കുടുംബാംഗം.

 മക്കൾ: അനു, അനീറ്റ (യൂ. കെ), അഖില (നേഴ്സ്), അലൻ (സൗത്ത് ഇന്ത്യൻ ബാങ്ക് ). 

 സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരി, റവ.ഫാ . ആൻ്റണി   പുല്ലുകാട്ടിന്റെ സഹോദരനാണ് പരേതൻ.

 സംസ്ക്കാര ശുശ്രുഷകൾ മാർച്ച് 17-ന് (03 -17 -2024, ഞായറാഴ്ച്ച) വൈകീട്ട്  5.00-ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് വേരൂർ സെൻറ് ജോസഫ്  കാത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

 സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിൽ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7.15 -ന്  ഒപ്പീസും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow