മരുഭൂമിയില്‍ കാറപകടം: പരിക്കേറ്റവരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി

മരുഭൂമിയില്‍ കാറപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ യു.എ.ഇ റസ്ക്യൂ ടീം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി.

Feb 5, 2024 - 09:53
 0  4
മരുഭൂമിയില്‍ കാറപകടം: പരിക്കേറ്റവരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി

ല്‍ഐൻ: മരുഭൂമിയില്‍ കാറപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ യു.എ.ഇ റസ്ക്യൂ ടീം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി.

അല്‍ ഐൻ സിറ്റിയിലെ മരുഭൂമിയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അബൂദബി പൊലീസിന്‍റെ സഹകരണത്തോടെയാണ് രക്ഷാ പ്രവർത്തനം വിജയകരമായി നടത്തിയതെന്ന് യു.എ.ഇ നാഷനല്‍ ഗാർഡിന്‍റെ നാഷനല്‍ സെർച്ച്‌ ആൻഡ് റെസ്ക്യൂ ടീം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെയും ഹെലികോപ്ടറില്‍ ഉയർത്തിയ ശേഷം ത്വാം ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം അബൂദബി കടലില്‍ ബോട്ട് തകർന്ന് കാണാതായ രണ്ടു ഏഷ്യൻ വംശജരെയും റസ്ക്യൂ ടീം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയിരുന്നു. 30 വയസ്സുള്ള രണ്ടു പേരാണ് അപകടത്തില്‍പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow