ലോക്സഭ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Mar 29, 2024 - 17:49
 0  3
ലോക്സഭ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്ബളത്തോടെയും അവധി പ്രഖ്യാപിച്ചു.

അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം.

What's Your Reaction?

like

dislike

love

funny

angry

sad

wow