ആറളത്ത് വീണ്ടും കാട്ടാനയിറങ്ങി, വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് ശ്രമം തുടങ്ങി

ആറളം പാലത്തിന് സമീപം തമ്ബടിച്ച രണ്ടു കാട്ടാനകളെ തുരത്തുന്നതിനായുളള ശ്രമങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി.

Mar 27, 2024 - 06:25
 0  3
ആറളത്ത് വീണ്ടും കാട്ടാനയിറങ്ങി, വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് ശ്രമം തുടങ്ങി

രിട്ടി: ആറളം പാലത്തിന് സമീപം തമ്ബടിച്ച രണ്ടു കാട്ടാനകളെ തുരത്തുന്നതിനായുളള ശ്രമങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി.

മലയോര ഹൈവെ കടന്നു പോകുന്ന പാലത്തിന് സമീപമുളള പുഴയിലെ തുരുത്തിലാണ് ഫാമില്‍ നിന്നും ഇറങ്ങിവന്ന രണ്ടുകാട്ടാനകള്‍ തമ്ബടിച്ചത്.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആറളം, കാപ്പുംകടവ്, കുടലാട്, പറമ്ബത്തക്കണ്ടി തുടങ്ങിയ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയ്ക്കു കുറുകെ സ്ഥാപിച്ച സൗരോര്‍ജ്ജി വേലിയും കടന്നാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തിയത്. ആനകളെ വനത്തിലേക്ക് തുരത്താനുളള നടപടികള്‍ ഉൗര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow