മഹാകാല്‍മഹാകാല്‍ ക്ഷേത്രത്തില്‍ ഭസ്മ ആരതിക്കിടെ തീപിടിത്തം ; 13 പേര്‍ക്ക് പൊള്ളലേറ്റു ക്ഷേത്രത്തില്‍ ഭസ്മ ആരതിക്കിടെ തീപിടിത്തം ; 13 പേര്‍ക്ക് പൊള്ളലേറ്റു

മദ്ധ്യപ്രദേശിലെ മഹാകാല്‍ ക്ഷേത്രത്തില്‍ തീപിടിത്തം .

Mar 25, 2024 - 19:11
 0  3
മഹാകാല്‍മഹാകാല്‍ ക്ഷേത്രത്തില്‍ ഭസ്മ ആരതിക്കിടെ തീപിടിത്തം ; 13 പേര്‍ക്ക് പൊള്ളലേറ്റു ക്ഷേത്രത്തില്‍ ഭസ്മ ആരതിക്കിടെ തീപിടിത്തം ; 13 പേര്‍ക്ക് പൊള്ളലേറ്റു

ഭോപ്പാല്‍ : മദ്ധ്യപ്രദേശിലെ മഹാകാല്‍ ക്ഷേത്രത്തില്‍ തീപിടിത്തം . ഭസ്മ ആരതിക്കിടെയാണ് ശ്രീകോവിലില്‍ തീപിടിത്തമുണ്ടായത് .

അപകടത്തില്‍ അഞ്ച് പൂജാരിമാർക്കും നാല് ഭക്തരുമടക്കം 13 പേർക്ക് പൊള്ളലേറ്റതായാണ് വിവരം.

ശ്രീകോവിലിന് സമീപം സ്ഥാപിച്ച പന്തലിന്റെ ഒരു ഭാഗം തീപിടിച്ച്‌ ഭക്തരുടെ മേല്‍ പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തു

ഭസ്മ ആരതി പൂജ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ഉജ്ജയിൻ കളക്ടർ നീരജ് കുമാർ സിംഗ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തും. തീപിടിത്തത്തിന് കാരണമായ കാര്യങ്ങളെ കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow