സൊമാലിയന്‍ കൊള്ളക്കാരില്‍ നിന്ന് ചരക്ക് കപ്പല്‍ മോചിപ്പിച്ച്‌ ഇന്ത്യന്‍ നാവിക സേന

സൊമാലിയന്‍ കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ മോചിപ്പിച്ച്‌ ഇന്ത്യന്‍ നാവിക സേന.

Mar 17, 2024 - 08:50
 0  3
സൊമാലിയന്‍ കൊള്ളക്കാരില്‍ നിന്ന് ചരക്ക് കപ്പല്‍ മോചിപ്പിച്ച്‌ ഇന്ത്യന്‍ നാവിക സേന

വാഷിംഗടണ്‍ : സൊമാലിയന്‍ കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ മോചിപ്പിച്ച്‌ ഇന്ത്യന്‍ നാവിക സേന.40 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കപ്പല്‍ മോചിപ്പിക്കാനായത്.

ബള്‍ഗേറിയ, മ്യാന്‍മര്‍, അംഗോള എന്നി രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.

എഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് സുഭദ്ര എന്നീ യുദ്ധകപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഡിസംബര്‍ 14നാണ് മാള്‍ട്ട പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊളളക്കാര്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമാണ് സമീപത്ത് കൂടി പോയ ഇന്ത്യന്‍ പടക്കപ്പലിന് നേര്‍ക്ക് കടല്‍ക്കൊളളക്കാര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നാണ് ഇന്ത്യന്‍ നാവികരുമായി വെടിവയ്പുണ്ടാവുകയും പിടിച്ച്‌ നില്‍ക്കാനാകാതെ കടല്‍ക്കൊളളക്കാര്‍ കീഴടങ്ങുകയും ചെയ്യുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow