ഹൈക്കോടതി അഭിഭാഷകന്‍റേത് വ്യാജ എല്‍എല്‍ബി; നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍

വ്യാജ എല്‍എല്‍ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോള്‍ ചെയ്ത ആള്‍ക്കെതിരെ നടപടി.

Mar 18, 2024 - 06:36
 0  2
ഹൈക്കോടതി അഭിഭാഷകന്‍റേത് വ്യാജ എല്‍എല്‍ബി; നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍
കൊച്ചി: വ്യാജ എല്‍എല്‍ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോള്‍ ചെയ്ത ആള്‍ക്കെതിരെ നടപടി. കേരളാ ഹൈക്കോടതി അഭിഭാഷകൻ തിരുവനന്തപുരം വ‌ഞ്ചിയൂർ സ്വദേശി മനു ജി രാജിനെതിരെയാണ് ബാർ കൗണ്‍സില്‍ നടപടി സ്വീകരിച്ചത്.

ഇയാളുടെ എൻറോള്‍മെന്‍റ് ബാർ കൗണ്‍സില്‍ റദ്ദാക്കി. മാറാനെല്ലൂർ സ്വദേശി സച്ചിൻ ഇയാള്‍ക്കെതിരെ ബാർ കൗണ്‍സിലിലും പോലീസിലും പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബിരുദം നേടിയിട്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനും ബാർ കൗണ്‍സില്‍ തീരുമാനിച്ചു. 2013 ലാണ് ഇ‍യാള്‍ വ്യാജ രേഖ നല്‍കി എൻറോള്‍ ചെയ്തത്. ബിഹാറിലെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സ‍ര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow