തൃക്കാക്കര കോളേജിലെ എൻ.സി.സി. കേഡറ്റുകൾക്ക് ഭക്ഷ്യവിധയേറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി

കഴിഞ്ഞ ദിവസമാണ് എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ പങ്കെടുത്ത 80 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്

Dec 24, 2024 - 19:41
 0  9
തൃക്കാക്കര കോളേജിലെ എൻ.സി.സി. കേഡറ്റുകൾക്ക് ഭക്ഷ്യവിധയേറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി

തൃക്കാക്കര കെഎംഎം കോളേജിലെ എൻ.സി.സി. കേഡറ്റുകൾക്ക് ഭക്ഷ്യവിധയേറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി. എൻസിസി ഗ്രൂപ്പ് കമാണ്ടർ സുരേഷ്ജിക്കാണ്‌ അന്വേഷണ ചുമതല. ഭക്ഷ്യവിഷബാധയെ തുടർന്ന് നടന്ന സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ക്യാമ്പിലേക്ക് അതിക്രമിച്ചു കയറി സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് എസ്‌എഫ്ഐ വനിതാ നേതാവ് ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തത്‌. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ക്യാമ്പ് 26ന് പുനഃരാരംഭിക്കും.

കഴിഞ്ഞ ദിവസമാണ് എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ പങ്കെടുത്ത 80 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കൾക്ക് കെഎംഎം കോളജിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചില്ല. ഇതോടെ രാത്രി 11 മണിയോടെ രക്ഷിതാക്കളും നാട്ടുകാരും കോളേജിന്റെ ഗേറ്റ് തകർത്ത് ക്യാമ്പസിലേക്ക് പ്രവേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow