ഇ ഡി ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കുന്നു, ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു'; മുഖ്യമന്ത്രി

ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൗരത്വ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Mar 28, 2024 - 19:35
 0  4
ഇ ഡി ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കുന്നു, ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു'; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൗരത്വ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു, ഭരണഘടനാ സംവിധാധങ്ങളെ ഒന്നൊന്നായി കേന്ദ്രം തകർക്കുകയാണ്, ജുഡീഷ്യറിയില്‍ പോലും തലയിടുന്നു, കേന്ദ്ര ഏജൻസികളെ വഴി വിട്ട് ഉപയോഗിക്കുന്നുവെന്നും പിണറായി വിമർശിച്ചു.

രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ട്രല്‍ ബോണ്ട് എന്നും ഏറ്റവും കൂടുതല്‍ പണം കിട്ടിയത് ബിജെപിക്ക്, അങ്ങനെ പണം വേണ്ട എന്ന് പറയാൻ സി പിഎം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കോടതി തന്നെ ഇലക്‌ട്രല്‍ ബോണ്ട് ശരിയല്ലെന്ന് പറഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow