കൊച്ചി വാട്ടര്‍ മെട്രോ അടുത്ത മാസം മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്കും

കൊച്ചി വാട്ടർ മെട്രോ അടുത്ത മാസം മുതല്‍ ഫോർട്ട് കൊച്ചിയിലേക്ക്.

Mar 27, 2024 - 18:43
 0  2
കൊച്ചി വാട്ടര്‍ മെട്രോ അടുത്ത മാസം മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്കും

കൊച്ചി: കൊച്ചി വാട്ടർ മെട്രോ അടുത്ത മാസം മുതല്‍ ഫോർട്ട് കൊച്ചിയിലേക്ക്. പാലിയംതുരുത്ത്, കുമ്ബളം, വില്ലിംഗ്ടണ്‍ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം തുടരുകയാണ്.

പദ്ധതി പൂർത്തിയായാല്‍ 38 ടെർമിനലുകളിലായി 78 വാട്ടർ മെട്രോ ബോട്ടുകളാകും കൊച്ചി നഗരത്തിന്‍റെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച്‌ സർവ്വീസ് നടത്തുക.

മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകള്‍ എത്തിയതോടെ വാട്ടർ മെട്രോയ്‌ക്ക് രണ്ടു റൂട്ടുകള്‍ കൂടിയാണ് സജ്ജമായിട്ടുള്ളത്. 9 ടെർമിനല്‍ 5 റൂട്ടുകള്‍ 13 ബോട്ടുകള്‍ എന്നിവയാണ് പുതിയതായി നാടിന് സമർപ്പിച്ചിരിക്കുന്നത്.

20 മുതല്‍ 40 രൂപ നിരക്കിലാകും ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊതുജനങ്ങള്‍ക്ക് ഈ റൂട്ടില്‍ യാത്രാ സർവ്വീസ് തുടങ്ങിയത്. ഏലൂർ വാട്ടർ മെട്രോ സ്റ്റേഷനിലെ ഉദ്ഘാടനം ദ്വീപ് നിവാസികള്‍ ഒന്നാകെ ഏറ്റെടുത്തു.

യാത്രയോടൊപ്പം കായല്‍ ഭംഗിയും ദ്വീപ് സൗന്ദര്യവും ആസ്വദിക്കാനാകുമെന്നതാണ് വാട്ടർ മെട്രോയുടെ പ്രത്യേകത. പുതിയ റൂട്ടുകള്‍ വന്നതോടെ ആളുകളും ഏറെ സന്തോഷത്തിലാണ്. പഠനവും ജോലിയും കഴിഞ്ഞ് മടങ്ങുന്ന ദ്വീപ് നിവാസികള്‍ക്ക് ഇനി നഗരക്കുരുക്കില്‍ ചുറ്റിവലയാതെ വീടണയാം.

What's Your Reaction?

like

dislike

love

funny

angry

sad

wow