ചിലിയില്‍ കാട്ടുതീ, 46 മരണം; 200ലേറെ പേരെ കാണാതായി

ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിക്കുകയും 200ലേറെ പേരെ കാണാതാവുകയും ചെയ്തു.

Feb 4, 2024 - 09:48
 0  4
ചിലിയില്‍ കാട്ടുതീ, 46 മരണം; 200ലേറെ പേരെ കാണാതായി

ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിക്കുകയും 200ലേറെ പേരെ കാണാതാവുകയും ചെയ്തു.

1,100 പേര്‍ക്ക് വീട് നഷ്ടമായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. ഉയര്‍ന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഇത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളിയാവുകയാണ്.

നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ചിലിയന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow