തിരുവനന്തപുരം: നോവലിസ്റ്റ് കെ. ആര്. മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ പരാമര്‍ശമുണ്ടായിരിക്കുന്നത്. കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലീം ലീഗ് പ്രവര്ത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഫേസ്ബുക്കിലൂടെ പരിഹാസം വന്നിരിക്കുന്നത്.
സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് ജാഗ്രത നടപടികള്‍ കര്‍ശനമാക്കുന്നു; പോലീസ് പരിശോധന ശക്തമാക്കും
“അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി “മനുഷ്യ സ്നേഹിയുമായ” ശ്രീമതി കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക…” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
മീരക്ക് മാത്രല്ല… കേരളത്തിലെ ഇമ്മിണി ബല്യ സംസ്കാരിക നായക / നായികമാരുടേതും തീർന്നിട്ടുണ്ടെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. തീർന്നു എന്ന് മാത്രല്ല… രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് റീച്ചാർജ് ചെയ്യാനും കഴിയാത്ത അവസ്ഥയിലാണ് പോലുമാണെന്നും പരിഹാസം നീളുന്നു.
എൽഡിഎഫിന് വേണ്ടി പ്രചരണ രംഗത്ത് അടക്കം കെ. ആര്. മീരയുണ്ടായിരുന്നു. വി ടി ബൽറാമിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായ മീരയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ പേജുകളിൽ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ് ചര്‍ച്ചയായിരിക്കുന്നത്.
പൂല്ലൂക്കര പാറാൽ സ്വദേശി മൻസൂർ (22) ആണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. വോട്ടെടുപ്പിന് പിന്നാലെയാണ് മൻസൂർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മൻസൂറിന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പതിനൊന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ ഇളങ്കോ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.
സംഭവത്തിൽ കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയായ ഷിനോസ് ആണ് അറസ്റ്റിലായത്.
കൊലയ്ക്ക് പിന്നാലെ സിപിഎം പ്രാദേശിക നേതാക്കളുടെ കൊലവിളികള്‍ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ‘ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി’ എന്നാണ് പി. ജയരാന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, വിവാദമായതോടെ മകനെ തള്ളിപ്പറഞ്ഞ് ജയരാജൻ രംഗത്തെത്തിയിട്ടുണ്ട്.
‘ചിലർ പരിഭ്രാന്തി പരത്തുന്നു’; രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി“ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന് അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.” എന്നാണ് മകന്റെ പോസ്റ്റിന് ജയരാജൻ നൽകുന്ന വിശദീകരണം.
കോതമംഗലത്ത് സിപിഎം-ബിജെപി സംഘര്‍ഷം
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
ettan movie: ജെറ്റ് മീഡിയ ഒരുക്കുന്ന ‘ഏട്ടന്’ വരുന്നു; ചിത്രീകരണം 19ന് അതിരപ്പള്ളിയില്‍ – vijay babu bava chelladurai and lal krishna starrer ettan movie will start rolling from april 19th
wolf movie review: samyuktha menon, shine tom chacko, jaffer idukki starrer wolf malayalam movie review rating, Rating: { 2.5/5}
indrans family: ‘പെണ്ണ് കാണാൻ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല’; മനസ്സ് തുറന്ന് ഇന്ദ്രൻസ് – actor indrans opens up about his family and wife shantakumari
hridayam first look: മനസ്സുതൊട്ട് ‘ഹൃദയം’; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ – vineeth sreenivasan directorial pranav mohanlal, kalyani priyadarshan and darshana rajendran starrer hridayam first look
vivek old tweet: ഈ ജീവിതം ഒരുനാള്‍ അവസാനിക്കും, പക്ഷെ…; മരണത്തെ കുറിച്ചുള്ള വിവേകിന്റെ ട്വീറ്റ് വൈറലാവുന്നു – late actor vivek’s old tweet about death goes viral on social media
© 2018 Malayalam News Times.