ലഖ്നൗ: ഉത്തർപ്രദേശിൽ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പരാതി. കൈരാനയിൽ ബിജെപി നടത്തിയ പരിപാടിക്കെതിരെ സമാജ്വാദി പാർട്ടി (എസ്പി) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അമിത് ഷാ നേതൃത്വം നൽകിയ ഭവന സന്ദർശന പരിപാടിയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സമാജ്വാദി പാർട്ടി ദേശീയ സെക്രട്ടറി രാജേന്ദ്ര ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചിരിക്കുന്നത്. കൈരാനയിലും മറ്റ് പല മണ്ഡലങ്ങളിലും പത്തിലധികം ആളുകളാണ് പ്രചാരണത്തിൽ പങ്കെടുക്കുന്നതെന്നും കമ്മീഷൻ പ്രഖ്യാപിച്ച ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇതെന്നുമാണ് പരാതിയിൽ പറയുന്നത്.
Also Read : ബിജെപിയ്ക്കാപ്പം നിന്ന് ശിവസേന 25 വർഷം പാഴാക്കി; കടുത്ത വിമര്‍ശനവുമായി ഉദ്ധവ് താക്കറെശനിയാഴ്ച കൈരാന ജില്ലയിൽ അമിത് ഷാ ഭവന സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്പി പരാതിയുമായി രംഗത്തെത്തിയത് അമിത് ഷായ്ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും പലരും മാസ്ക് ധരിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിച്ച് നടത്തിയ പ്രചാരണത്തിനെതിരെ ബിജെപിക്കും അമിത് ഷായ്ക്കുമെതിരെ സ്വതന്ത്രവും നീതിയുക്തവും ‘നിർഭയവുമായ’ നടപടി സ്വീകരിക്കണമെന്നാണ് എസ്പിയുടെ ആവശ്യം. പ്രചാരണ പരിപാടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണെന്നും ഇവയെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടി നടപടി സ്വീകരിക്കണമെന്നും ചൗധരി പരാതിയിലൂടെ ആവശ്യപ്പെട്ടു.
Also Read: കൊവിഡ് മഹാമാരി അവസാനിക്കുന്നു? കാണുന്നത് ശുഭസൂചനകളെന്ന് ലോകാരോഗ്യ സംഘടന
അതേസമയം യുപിയിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനമാണ് ബിജെപി നടത്തുന്നത്. യഥാർഥ ശത്രു ചൈനയാണെന്നും രാഷ്ട്രീയ ശത്രുവായ പാകിസ്ഥാനെ ബിജെപി ലക്ഷ്യമിടുന്നത് വോട്ട് രാഷ്ട്രീയത്തിനാണെന്നുമുള്ള പ്രസ്താവനയിൽ അഖിലേഷ് യാദവ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
സുമനസുകൾ കനിഞ്ഞാൽ ശബിന്‍ രാജിന് ഇറാനിൽ കളിക്കാം
കടപ്പാട്: ഉറവിട ലിങ്ക്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.